പാലക്കാട്: എറണാകുളം നോര്‍ത്ത്-തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് ട്രെയിനുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്തംബര്‍ രണ്ടുമുതല്‍ ഒക്ടോബര്‍ ആറുവരെയാണ് നിയന്ത്രണം.
എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305), കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി (16306), കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍ (56362), നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ (56363) ഈ ദിവസങ്ങളില്‍ റദ്ദാക്കി.
നവീകരണം നടക്കുന്ന ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. പാലക്കാട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട് റൂട്ടില്‍ അമൃത എക്സ്പ്രസ്സുകളുടെ യാത്രകളും റദ്ദാക്കി.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി റദ്ദാക്കിയതുമൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഈ ദിവസങ്ങളില്‍ നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ തീവണ്ടി റദ്ദാക്കിയ ദിവസങ്ങളില്‍ നിര്‍ത്തും.