കോഴിക്കോട്: അപമാനം ഭയന്ന് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അതി ദാരുണമായി കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഗര്‍ഭിണിയായ റിന്‍ഷ കഴിഞ്ഞ ദിവസം പ്രസവവേദനയെ തുടര്‍ന്ന് വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് കുഞ്ഞിനെ കൊലപ്പെടുത്തി. റിന്‍ഷ തന്നെയാണ് സംഭവം പുറത്ത് പറഞ്ഞത്.
റിന്‍ഷ നാല് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു. അപമാനം ഭയന്നാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ റിന്‍ഷയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.