മലപ്പുറം: മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ഒരു കൂട്ടം ആളുകളുടെ ആക്രമണത്തില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. രാത്രി സംശകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്. ആക്രമണത്തിനു പിന്നാലെ ചിത്രങ്ങള്‍ പകര്‍ത്തി വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ അപമാന ഭാരം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് സാജിദിനെ ബലപ്രയോഗത്തിലൂടെ കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.