തിരുവനന്തപുരം: പ്രളയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ടിക്കാറാം മീണ.
ഇതിനുള്ള അപേക്ഷ ഫോറം താലൂക്ക് ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ www.ceokerala.gov.in ല്‍ നിന്ന് ഫോറം നമ്പര്‍ 1 ഡി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ ഏല്‍പ്പിക്കുകയുമാകാം.
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ സമയക്രമം പുനക്രമീകരിച്ചതായി സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു. നേരത്തെ സെപ്റ്റംബര്‍ ഒന്നിന് കരട്വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടുകൂടി ഇത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി.
കരട്വോട്ടര്‍ പട്ടിക സംബന്ധിച്ച എതിര്‍പ്പുകളും അവകാശവാദങ്ങളും ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 15 വരെ സമര്‍പ്പിക്കാം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ തഹസില്‍ ദാര്മാരും ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഈ വര്‍ഷം ഡിസംബര്‍ പത്തിനുള്ളില്‍ തീര്‍പ്പാക്കണം. അടുത്ത വര്‍ഷം ജനുവരി നാലോടെ (2019 ജനുവരി 4) കമ്മീഷന് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
6451 പേര് ഒന്നില്‍ക്കൂടുതല്‍ സ്ഥലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു. സംസ്ഥാനത്ത് ആകെ 10,708 എന്‍ആര്‍ഐ വോട്ടര്‍മാരാണുള്ളത്. ഏറ്റവുംകൂടുതല്‍ എന്‍ആര്‍ഐ വോട്ടര്‍മാരുള്ള സംസ്ഥാനമാണ് കേരളം.
ഇതുവരെ 2616 ഭിന്നശേഷിക്കാരാണ് വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തത്. ഭിന്നശേഷിക്കാരുടെ വീടുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടെത്തി പേര് ചേര്‍ക്കും.
18 ഭിന്നലിംഗക്കാരാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക അവസരം നല്‍കുമെന്നും ടിക്കാറാം മീണ അറിയിച്ചു.