തിരുവനന്തപുരം: നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ സൈക്കിളില്‍ കയറി ഋഷിരാജ് സിംഗ്. ദിവസവും രാവിലെ 24 കിലോമീറ്ററോളമാണ് സിംഗ് സൈക്കിള്‍ റാലി നടത്തുക. ഉദാരശിരോമണി റോഡില്‍ നിന്നും എയര്‍പോര്‍ട്ട് വരെയാണ് സവാരി. രാവിലെ ആരുടെയും ശ്രദ്ധ അധികം ലഭിക്കാതെ ചവിട്ടി നീങ്ങുന്ന സിംഗിനെ പെട്ടെന്ന് പിടുത്തം കിട്ടില്ല. ഇതാണ് സിംഗിന്റെ മറ്റൊരു തന്ത്രവും. ഈ തന്ത്രത്തില്‍ കുടുങ്ങുന്നത് ഫ്രീക്കന്മാരാണ്.
ചില ബൈക്കുകാര് ഓവര്‍ സ്പീഡിലായിരിക്കും. ചിലര്‍ക്കു ഹെല്‍മറ്റുണ്ടാകില്ല. നമ്പര്‍ നോട്ടുചെയ്തു ട്രാഫിക്കില്‍ അറിയിക്കും. തുടര്‍ന്ന് അവര്‍ ഫൈനൊക്കെ ഈടാക്കുന്നുമുണ്ട്. അതുകൊണ്ട് ഫ്രീക്കന്മാരും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് സിങ്ങിന്റെ നിര്‍ദ്ദേശം.
സൈക്കിളായിരുന്നു എന്റെ ജീവിതം.. സ്കൂള്‍ നാളുകള്‍ മുതല്‍ ജീവിതത്തിന്റെ ഭാഗം എത്രനാളായി സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയിട്ട് എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയാണ്. ഏതായാലും രാവിലെ നിയമം ലംഗിക്കുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.