‘വാതില്‍ തുറക്കു നീ കാലമേ, കണ്ടോട്ടേ സ്നേഹ സ്വരൂപനേ…’ എന്ന് തുടങ്ങുന്ന പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അത് പാടുന്ന ഈ കുഞ്ഞിനെ തേടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. നിരവധി പേരാണ് സംഗതിയൊന്നുമില്ലെങ്കിലെന്താ, എന്ത് രസമാണ് കേള്‍ക്കാന്‍ എന്ന് പറഞ്ഞ് പാട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്.
പാടുന്നതൊന്നും മുഴുവനായും കൃത്യമല്ലെങ്കിലും ആരേയും പിടിച്ചിരുത്തും ഈ കൊച്ചു മിടുക്കന്റെ പാട്ട്്. അത്രയേറെ ആത്മാര്‍ത്ഥമായിട്ടാണ് അവന് പാടുന്നത്. എന്നാല്‍ വീഡിയോയിലുള്ള കുട്ടി ആരാണെന്നോ, എവിടെ വച്ചാണ് പാടുന്നതെന്നോ ആര്‍ക്കുമറിയില്ല. പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഈ മിടുക്കനെ തിരയുകയാണ് എല്ലാവരും.