വട്ടവട: പ്രളയക്കെടുതിയെ അതിജീവിക്കാന്‍ കേരളത്തിന് സഹായഹസ്തവുമായി അഭിമന്യുവിന്റെ കുടുംബവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 10000 രൂപ അഭിമന്യുവിന്റെ മാതാപിതാക്കള്‍ ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനെ ഏല്‍പ്പിച്ചു.
വട്ടവടയില്‍ അഭിമന്യുവിന്റെ വീട് നിര്‍മാണം പുരോഗമിക്കുകയാണ്. അടിത്തറ നിര്‍മാണം പൂര്‍ത്തിയാക്കി കട്ടിള വെയ്പ്പ് ആരംഭിച്ചു. അഭിമന്യുവിന്റെ കുടുംബത്തോടൊപ്പം കട്ടിള വെയ്പ്പ് ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, പഞ്ചായത്ത് പ്രഡിഡന്റ് എന്നിവര്‍ പങ്കെടുത്തു.