തൃശൂര്‍: കുടുംബ വഴക്കിന്റെ പേരില്‍ 87 വയസ്സുള്ള ഭാര്യയെ 92കാരനായ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്നു കത്തിച്ചു. കൊടകര വെളളിക്കുളങ്ങരയിലാണ് ദാരുണ സംഭവം. മുക്കാട്ടുകര വീട്ടില്‍ കൊച്ചുത്രേസ്യയെയാണ് (87) ഭര്‍ത്താവ് ചെറിയകുട്ടി (92) തലക്കടിച്ച് കൊന്ന് കത്തിച്ചത്.
ചെറിയക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു. മക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംശയം തോന്നിയ മക്കള്‍ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ വിറകുപുരക്ക് സമീപം എല്ലിന്‍കഷണങ്ങള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ചെറിയകുട്ടിയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇരുവരും തമ്മില്‍ നിരന്തരമായി അഭിപ്രായവ്യത്യാസങ്ങളും വാക്കുതര്‍ക്കവും ഉണ്ടാകുമായിരുന്നു. കൊച്ചുത്രേസ്യയെ തലക്കടിച്ചുകൊലപ്പെടുത്തിയ ശേഷം പുതപ്പുകൊണ്ട് പൊതിഞ്ഞ് കത്തിക്കുകയായിരുന്നുവെന്ന് ചെറിയകുട്ടി പോലീസിനോട് പറഞ്ഞു. ചെറിയകുട്ടി ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.