കോഴിക്കോട്: പ്രളക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പടുത്തുയര്‍ത്തുവാനുള്ള പരിശ്രമത്തിന് സ്വകാര്യ ബസുകളുടെയും സഹായ ഹസ്തം. നവ കേരളം സൃഷ്ടിക്കുന്നതിനായി ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
സെപ്തംബര്‍ മൂന്നിന് സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളുടെയും വരുമാനം നീക്കിവെയ്ക്കാനാണ് തീരുമാനം. കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനിലെ അംഗങ്ങളാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. പ്രളയം തകര്‍ത്തെറിഞ്ഞിട്ടും ജീവിക്കാനുള്ള മലയാളി മനസുകളുടെ നിശ്ചയദാര്‍ഢ്യത്തിന് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമാണ് അഭിനന്ദനങ്ങള്‍ എത്തുന്നത്.