തിരുവനന്തപുരം: സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിക്കാന്‍ മാത്രമായി എന്തിനാണ് ഒരു ദുരന്ത നിവാരണ അതോറിറ്റിയെന്ന് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ കൂടിയ നിയമ സഭാ സമ്മേളനത്തിലാണ് ഗണേഷിന്റെ പ്രതികരണം.
പ്രളയക്കാലത്ത് ഒരു ഇടപെടല്‍ പോലും നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയത് മുഴുവന്‍ പോലീസും, ഫയര്‍ഫോഴ്സും, റവന്യൂ ഉദ്യോഗസ്ഥരുമാണ്. അതില്‍ പലരുടേയും പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. എന്നാല്‍ ഇവിടെയാല്ലാം ദുരന്ത നിവാരണ അതോറിയി വലിയ പരാജയമായിരുന്നു.
രാവിലെ 10 മണിക്ക് വന്ന് അഞ്ച് മണിക്ക് ഓഫീസില്‍ നിന്ന് പോകുന്ന ഉദ്യോഗസ്ഥരാണ് അതോറിറ്റിയിലുള്ളത്. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം മുടക്കി ഉപകരണങ്ങള്‍ വാങ്ങി നല്കാന് പോലും അതോറ്റി തയ്യാറായില്ലെന്നും ഗണേശ് കുമാര്‍ കുറ്റപ്പെടുത്തി. കായലുകളും നദികളും ഉള്ള പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്കും ഫയര്‍ സ്റ്റേഷനുകള്‍ക്കും കരുത്തേറിയ എന്‍ജിനുള്ള ഡിങ്കി ബോട്ടുകള്‍ വാങ്ങി നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.