തിരുവനന്തപുരം: തിരുവനന്തപുരം വെട്ടൂരില്‍ മധ്യവയസ്കന് മീന്‍ ഷെഡില്‍ മരിച്ച നിലയില്‍. അയിരൂര്‍ സ്വദേശി ബാബു (60) നെയാണ് കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖത്ത് മര്‍ദ്ദനമേറ്റ പാടുകളും മുറിവുകളും ഉണ്ട്.
രണ്ട് ഭാര്യമാരുള്ള ബാബു അയിരൂര്‍ സ്വദേശിയാണെങ്കിലും വെട്ടൂരാണ് താമസിക്കുന്നത്. തെങ്ങ് കയറ്റവും മരംവെട്ടുമായിരുന്നു തൊഴില്‍. ഈ കഴിഞ്ഞ ബലിപെരുന്നാള്‍ തലേന്ന് ബാബവും മറ്റ് രണ്ടു പേരും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ കേസുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. വര്‍ക്കല സിഐ കെ വിനു കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നു. ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനകള്‍ നടത്തി വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.