തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേകസമ്മേളനം ആരംഭിച്ചു.
സേനാവിഭാഗങ്ങളേയും മത്സ്യത്തൊഴിലാളികളേയും പൊതുജനങ്ങളേയും അണിനിരത്തിയുള്ള ജനകീയരക്ഷാപ്രവര്‍ത്തനമാണ് പ്രളയത്തിനിടെ ഉണ്ടായതെന്ന് മുഖ്യന്ത്രി പിണറായി വിജയന് സമ്മേളനത്തില്‍ പറഞ്ഞു. പൊതുജനപങ്കാളിത്തതോടെയുള്ള ഈ രക്ഷാപ്രവര്‍ത്തനം മൂലമാണ് മരണസംഖ്യ കാര്യമായി കുറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയദുരന്തം ഭയാനകമായിരുന്നുവെന്നും വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവര്‍ക്കും സന്നദ്ധ പ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടമായവര്‍ക്കും ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും സ്പീക്കര്‍ പി,ശ്രീരാമകൃഷ്ണന് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമാണ്. ദുരന്തപ്രതിരോധത്തിലും കേരളം ലോകത്തെ വിസ്മയിപ്പിച്ച മാതൃക സൃഷ്ടിച്ചെന്നും കേരളത്തിന്റെ കുറവുകള്‍ പരിഹരിക്കാനുള്ള പാഠമായി ദുരന്തത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.