തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെമ്പായം ഒഴുകുപാറ സ്വദേശി നിഷാദ് ആണ് പിടിയിലായത്. പ്രവാസിയായ ഇയാൾ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്നയാൾക്കായി അന്വേഷണം നടത്തി വരികയാണ്.
മദ്രസ്സകള്‍ കേന്ദ്രീകരിച്ച് മോഷണം, മോഷ്ടിച്ച പണം നല്‍കുന്നത് അനാഥാലയങ്ങള്‍ക്ക്, കള്ളന് പിടിയില്‍
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയ്ക്കാണ് കാട്ടായിക്കോണം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണം നടന്നത്. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്.
കാറിൽ ബൈക്ക് ഉരസിയെന്ന പേരിൽ മദ്യപസംഘം ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അതേസമയം, ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.