കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേവാർഡിൽ രോഗി തൂങ്ങിമരിച്ചു. പിത്താശയത്തിലെ കല്ലിനെ തുടർന്ന് ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന വയനാട് പുൽപ്പള്ളി സ്വദേശി രാജനാണ് ജീവനൊടുക്കിയത്. 71വയസായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണു സംഭവം. രാജൻറെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാനായി പുറത്ത് പോയ സമയത്തായിരുന്നു രാജൻ ആത്മഹത്യാ ചെയ്തത്. മരുന്നു നൽകാനായി സ്റ്റാഫ് നഴ്സെത്തിയപ്പോൾ വാതിൽ അകത്തുനിന്നു കുറ്റിയിട്ട നിലയിരുന്നു.
തുടർന്ന് വാതിൽ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ രാജനെ കണ്ടത്. ഉടനടി ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.സംഭവത്തിൻറെ ഞെട്ടലിലാണ് ബന്ധുക്കളും ആശുപത്രി ജീവനക്കാരും.