വയനാട്: രണ്ടര വയസ്സുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതിമാരുടെ ഏക മകള്‍ ഷഹദ ഫാത്തിമയാണ് മരിച്ചത്. ഹാഷിമിന്റെ ബന്ധുവായ പനമരം ഹൈസ്ക്കൂള് റോഡിലെ പുതിയപുരയില്‍ ഖാലിദ് ഞായറാഴ് മരണപ്പെട്ടിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, പെരുമഴയ്ക്ക് സാധ്യത, റെഡ് അലേര്‍ട്ട്
ഇവിടെ വെച്ച് ഇന്ന് വൈകുന്നേരം അഞ്ചരയോടെ ഷഹദ ഫാത്തിമയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിനോട് ചേര്‍ന്നുള്ള താമരകുളത്തില്‍ കുട്ടിയെ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും. മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.