കോട്ടയം: ഓട്ടോറിക്ഷ മോഷ്ടിച്ച് വിറ്റ അയൽവാസി അറസ്റ്റിൽ. പള്ളിക്കത്തോട് ആനിക്കാട് കദളിമറ്റം ഭാഗം തോപ്പിൽ വീട്ടിൽ 28കാരനായ ബിബിൻ തോമസ് ആണ് പോലീസിന്റെ പിടിയിലായത്.
മോഷ്ടിച്ച ഓട്ടോറിക്ഷ എറണാകുളം ഇടപ്പള്ളിയിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. അയൽവാസിയായ ജോമോന്റെ ഓട്ടോറിക്ഷയാണ് മോഷ്ടിച്ച് കൊണ്ടുപോയത്. വീടിന്റെ മുൻവശത്തെ റോഡിലാണ് ജോമോൻ ഓട്ടോറിക്ഷ പാർക്ക് ചെയ്തിരുന്നത്.
രാവിലെ ഓട്ടം പോകുന്നതിനായി ചെല്ലുമ്പോൾ ഓട്ടോറിക്ഷ കാണാതായതിനെ തുടർന്ന് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, സംഭവത്തിൽ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ ഓട്ടോ മോഷ്ടിച്ചത് ബിബിൻ തോമസാണെന്ന് കണ്ടെത്തി. തുടർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.