വയനാട്: വയനാട്ടിലെ മുസ്ലിം ലീഗ് ദേശീയ പതാകയെ അപമാനിച്ചതായി പരാതി. വയനാട് കണിയാമ്പറ്റയിൽ മുസ്ലിം ലീഗിന്റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായാണ് പരാതി.
കണിയാമ്പറ്റ മില്ലുമുക്കിലാണ് സംഭവം. ദേശീയ പതാകയെ അപമാനിച്ചതായി കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റി കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പോലീസ് അറിയിച്ചു.