കണ്ണൂര്‍: ഭര്‍ത്യമതിയായ കാമുകിയേയും കൊണ്ട് ഒളിച്ചോടി പുലിവാല് പിടിച്ചിരിക്കുകയാണ് പാവം കാമുകന്. തലശേരിയില്‍ ആണ് ഈ സംഭവം. ഭര്‍ത്താവും നാലുമക്കളുമുള്ള യുവതി കാമുകനോടൊപ്പം ഒളിച്ചോടി. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇരുവരെയും കോട്ടയത്തു നിന്ന് കണ്ടെത്തി. ഒടുവില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനെ വിട്ട് യുവതി സഹോദരനൊപ്പം പോകാന്‍ താല്പര്യം പ്രകടിപ്പിച്ചു. കോടതി ഇത് അനുവദിക്കുകയും ചെയ്തു. തുടര്‍ന്നാണ് കാമുകന് എട്ടിന്റെ പണി കൊടുത്തത്.
കാമുകനെതിരെ പീഡന പരാതിയാണ് യുവതി പോലീസില്‍ നല്‍കിയത്. ഇതിനു പുറമെ 10 ലക്ഷം രൂപ കാമുകന് കൈക്കലാക്കിയെന്നും പരാതി നല്കി. യുവതിയുടെ പരാതിയില്‍ തലശ്ശേരിയിലെ ഒരു വസ്ത്ര വില്പനശാലയിലെ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.