പ്രളയക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി കേന്ദ്രം കേരളത്തിന് കൂടുതല്‍ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉപാധികളില്ലാത്ത സഹായം സ്വീകരിക്കണമെന്നാണ് നിലപാട്. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ല. പ്രളയത്തിന്റെ വ്യാപ്തി നേരിട്ടറിയാനാണ് കേരളത്തിലെത്തിയത്.
ദുരിതബാധിതര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും രാഹുല്‍ കൊച്ചിയില്‍ പറഞ്ഞു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വയനാട് സന്ദര്‍ശനം രാഹുല്‍ ഗാന്ധി റദ്ദാക്കി. ഹെലികോപ്ടര്‍ മാര്‍ഗം രാഹുല്‍ ഇടുക്കിയിലെത്തി ദുരിതബാധിതരെ കാണും.