നെടുമ്പാശേരി: നെടുമ്പാശേരിയിലെ ദേശീയപാതയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ച സംഭവത്തിൽ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക്.
കുഴിയിൽ വീണ് റോഡിന്റെ മറുഭാഗത്തേക്ക് തെറിച്ച് വീണ ഹാഷിം മറ്റൊരു വാഹനം ഇടിച്ചാണോ മരിച്ചതെന്ന് കണ്ടെത്താനായാണ് പരിശോധന. റോഡിലും ഹാഷിം ഓടിച്ചിരുന്ന വാഹനത്തിലും ശാസ്ത്രീയ പരിശോധന നടത്തുന്നത്. ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്തെ ദേശീയപാതയിൽ നിറയെ നിരീക്ഷണ ക്യാമറകളുണ്ടെങ്കിലും അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച നടന്ന ഹാഷിമിന്റെ അപകടത്തിലെയും ശനിയാഴ്ച അങ്കമാലി ടെൽക് ഭാഗത്ത് തിരുവനന്തപുരം സ്വദേശി രതീഷ് മരിച്ച അപകടത്തിലെയും വാഹനങ്ങൾ കണ്ടെത്താനായിട്ടില്ല.