കോഴിക്കോട്: പ്രളയ ദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ഇതര സംസ്ഥാന തൊഴിലാളികളും രംഗത്ത്. തങ്ങളുടെ ഒരു ദിവസത്തെ ഇതിനകം തന്നെ ഇവര്‍ കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
സംഭാവന ചെയ്തു.
ഇത്രയും നാള് ജോലി ചെയ്ത കേരളത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പ്രളയ ദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കേരളത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന് കൈത്താങ്ങാവുകയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍.
കോഴിക്കോട് കൊളക്കാടന്‍ കണ്‍സ്ട്രക്ഷന്‍ കീഴിലുള്ള 160 തൊഴിലാളികളാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. വരും ദിവസങ്ങളില്‍ എറണാകുളം ജില്ലയിലെ വീടുകള്‍ വൃത്തിയാക്കാന്‍ ഈ ഭായിമാര്‍ ഇറങ്ങും.