കൊച്ചി: വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തിയതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടര്‍. കലക്ടറുടെ പേജില്‍ വന്‍ പ്ര്തിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം മുതല്‍ മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വളരെ വൈകിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്.
ഇന്ന് ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏതാനും ഉപജില്ലകള്‍ക്കു മാത്രം കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇന്നു നേരം വെളുക്കും മുമ്പേ ജില്ലയില്‍ മഴ കനത്തതോടെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായി വിദ്യാര്‍ഥികളും മാതാപിതാക്കളും.
also read: കേരളത്തിന് മുകളില്‍ അന്തരീക്ഷ ചുഴി, പെരുമഴ ഇന്നും, വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഒടുവില്‍ അവധി ഇല്ലെന്നു കണ്ടതോടെ വിദ്യാര്‍ഥികളെ ഒരുക്കി സ്കൂളില്‍ വിടേണ്ടി വന്നു മാതാപിതാക്കള്‍ക്ക്. എന്നാല്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചത് 8.25ന്. അപ്പോഴേക്കും കുട്ടികള്‍ സ്കൂളിലെത്തിയിരുന്നു. ഇത് മാതാപിതാക്കളെ പ്രകോപിപ്പിച്ചു.
‘കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ’ എന്നൊക്കെയുള്ള കമന്റുകള്‍ കലക്ടറുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുകയാണ്.