കോട്ടയം: മണർകാട് മാലത്ത് കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. മണർകാട് സെന്റ് മേരീസ് സ്കൂളിലെ കൊമേഴ്സ് അധ്യാപകൻ ബെന്നിയുടെ മകൻ അമലാണ് മുങ്ങി മരിച്ചത്.
മണർകാട് മാലത്ത് കൂട്ടുകാരുമായി തോട്ടിൽ കുളിക്കുന്നതിനിടയിൽ അമലിനെ കാണാതാകുകയായിരുന്നു. ഒരു മണിക്കൂറോളം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആണ് അമലിന്റെ മൃതദേഹം കണ്ടെടുത്തത്.
വൈക്കം തലയാഴത്ത് കുളിക്കാനിറങ്ങിയപ്പോൾ കാണാതായ ദാസന്റെ (75) മൃതദേഹം കണ്ടെത്തി. മൃതശരീരം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.