കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. ഇന്‍ഡിഗോയുടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഇന്ന് ആദ്യം നെടുമ്പാശ്ശേരിയില്‍ ഇറങ്ങുക. 32 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരി വഴി ഗതാഗതം നടത്തുമെന്നും സിയാല്‍ അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റേയും, ജെറ്റ് എയര്വേഴ്സിന്റേയും, മസ്കത്തില് നിന്നുള്ള വിമാനങ്ങളും ഇന്നെത്തുന്നവയുടെ കൂട്ടത്തിലുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം എല്ലാ സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.
ആയിരത്തോളം പേര് ഏട്ട് ദിവസം അധ്വാനിച്ചാണ് വിമാനത്താവളം പഴയപടി ആക്കിയത്. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ പ്രളയത്തില്‍ രണ്ടരകിലോമീറ്റര്‍ തകര്‍ന്നിരുന്നു. പാര്‍ക്കിങ്ങ് ബേ, ടെര്‍മിനലുകള്‍ എന്നിവടങ്ങളിലും വെള്ളം കയറിയിരുന്നു. ഏകദേശം 300 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്.
തകര്‍ന്ന മതില് താത്കാലികമായി പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. കേടുപറ്റിയ കണവയര് ബെല്‍ റ്റുകള്‍, 22 എക്സറേ മെഷിനുകള്‍, വൈദ്യുതി വിതരണ സംവിധാനം എന്നിവയെല്ലാം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.