ആലപ്പുഴ: സ്വന്തമായി നിര്‍മ്മിച്ച വിമാനത്തില്‍ പല രാജ്യങ്ങളില്‍ യാത്ര ചെയ്ത് മലയാളി എന്‍ജിനിയറും കുടുംബം. മുന്‍ എംഎല്‍എ പ്രഫ. എവി താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകന് അശോക് താമരാക്ഷന്‍ ആണ് കുടുംബസമേതം യാത്ര ചെയ്യാന്‍ ലണ്ടനില്‍ സ്വന്തമായി വിമാനം നിര്‍മിച്ചത്.
സ്വന്തം വിമാനത്തില്‍ അശോക് ഇതിനകം വിവിധ രാജ്യങ്ങളില്‍ പറന്നു. ഈ വിമാനത്തില്‍ നാലുപേര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുന്നത്. കോവിഡ് ലോക്ഡൗണിലാണ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ അശോകിന് വിമാനം നിര്‍മിക്കാമെന്ന ആശയം ഉദിച്ചത്.
അശോക് ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു നേരത്തേ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്കേ് ഷോപ് സ്ഥാപിച്ചായിരുന്നു വിമാന നിര്‍മാണം. 2019 മേയില്‍ തുടങ്ങിയ നിര്‍മാണം 2021 നവംബര്‍ 21ന് പൂര്‍ത്തിയായി.
ഇതിന് ലൈസന്‍സ് ലഭിക്കാന്‍ 3 മാസത്തെ പരീക്ഷണ പറക്കല്‍ വേണ്ടി വന്നു. അങ്ങനെ ലൈസന്‍സ് കിട്ടിയതോടെ കഴിഞ്ഞ ഫെബ്രുവരി 7 ന് ലണ്ടനിലേക്ക് ആദ്യമായി പറന്നു. 20 മിനിറ്റ്. മേയ് 6 നു കുടുംബത്തോടൊപ്പം ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നു.
ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജിദിയ എന്നാണു വിമാനത്തിനു പേരിട്ടത്. ഇന്‍ഡോര്‍ സ്വദേശിയായ ഭാര്യ അഭിലാഷ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥയാണ്.