തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് വാര്‍ഡുതല ശുചീകരണ കമ്മിറ്റിക്കും പോഷകാഹാര കമ്മിറ്റിക്കുമായി 18.71 കോടി രൂപ അടിയന്തരമായി അനുവദിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ.
18,712 വാര്ഡുകള്ക്കായിട്ടാണ് എന്‍എച്ച്എം വഴി തുക അനുവദിച്ചിട്ടുള്ളത്. ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയ്ക്കാണ് ഈ തുക അനുവദിക്കുന്നത്. മഴക്കെടുതിയില്‍ വലിയ നാശനഷ്ടമുണ്ടായ ജില്ലകളില്‍ കൂടുതല്‍ തുക നല്കാന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.