തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് എഴുത്തുകാരി കെആര്‍ മീരയും.
മാസവരുമാനം ഇല്ലാത്തതിനാല്‍ തന്റെ പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ 1,71000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുമെന്ന് അവര്‍ അറിയിച്ചു. ഇക്കാര്യം ഡിസി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെആര്‍ മീര പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെആര്‍ മീര ഇക്കാര്യം അറിയിച്ചത്
കെആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘മാസവരുമാനമില്ല. അതുകൊണ്ട്, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ 1,71000/ (ഒരു ലക്ഷത്തി എഴുപത്തിയോരായിരം) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.