കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോഴാണ് താന്‍ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതെന്ന് നടന് ലാല്‍. ഇനി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും സംഭവത്തില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
റമ്മി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ ഇടപെടണമെന്ന നിയമഭയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലാലിന്റെ പ്രതികരണം.
‘കൊവിഡ് കാഘട്ടത്ത് ഒരുപാട് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്ന സമയത്ത് അങ്ങനൊരു പരസ്യം വന്നപ്പോള്‍ തിരിച്ചും മറച്ചും ഒരുപാട് ആലോചിച്ചു. സാര്‍ക്കാര്‍ അനുമതിയുണ്ട് നിയമപരമായി ശരിയാണ് എന്നൊക്കെ കേട്ടപ്പോള്‍ പരസ്യം ചെയ്തു. പക്ഷേ അത് ഇന്ന് ഇത്രയും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അറിഞ്ഞില്ല. ഇനി ഇത്തരം പരസ്യങ്ങള്‍ വന്നാല്‍ തല വയ്ക്കില്ല. പരസ്യം ചെയ്തതില്‍ സങ്കടമുണ്ട്. അതിന്റെ ഭാഗമായതില്‍ വിഷമമുണ്ട്’ ലാല്‍ പ്രതികരിച്ചു.
റിമി ടോമി, വിജയ് യേശുദാസ്, ലാല്‍ എന്നിവരാണ് റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്മാരെന്ന് ഗണേഷ് കുമാര്‍ ചൂണ്ടാക്കാട്ടിയിരുന്നു. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യങ്ങളാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.