തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർഥിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ആണ് കാലിലൂടെ കയറിയിറങ്ങിത്. നഴ്സിംഗ് വിദ്യാർത്ഥിയും പൂവാർ സ്വദേശിനിയുമായ അജിതയുടെ ഇരു കാലിൽ കൂടെയും ബസ് കയറിയിറങ്ങുകയായിരുന്നു.
അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴ, ജാഗ്രത
സാരമായി, പരിക്കേറ്റ അജിതയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്ലാസിൽ പോവുകയായിരുന്ന അജിതയുടെ ഇരുചക്ര വാഹനത്തിൽ തട്ടിയായിരുന്നു അപകടമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നാണ് വിവരം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.