തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന ഗജവീരന് പാറമേക്കാവ് പത്മനാഭന് പ്രണാമം അര്‍പ്പിച്ച് നടന് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് താരം പാറമേക്കാവ് പത്മനാഭന് പ്രണാമം അര്‍പ്പിച്ചത്.
”പൂരനഗരിയുടെ കൊമ്പന് വിട, പാറമേക്കാവ് പത്മനാഭന് ഒരായിരം പ്രണാമങ്ങള്‍” എന്നാണ് താരം ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഒന്നരപതിറ്റാണ്ടായി തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നത് ഗജവീരന് പാറമേക്കാവ് പത്മനാഭനായിരുന്നു.
അറുപത് വയസ്സുള്ള ആന കഴിഞ്ഞ ഒരാഴ്ചയായി അസുഖബാധിതനായി കിടപ്പിലായിരുന്നു.തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്മനാഭന് തുടര്‍ ചികത്സയും മറ്റും ലഭ്യമാക്കി വരുന്നതിനിടെ രാത്രി 9.30 ഓടെയാണ് അന്ത്യം.