തിരുവനന്തപുരം: പ്രളയകെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാനും, നവ കേരളം വാര്‍ത്തെടുക്കാനും ദുരിതാശ്വസ നിധിയിലേയ്ക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് നഴ്സുമാരുടെ സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷന് (കെജിഎന്‍എ). നാടെങ്ങും നാശം വിതച്ച പ്രളയകെടുതിയില്‍ നിന്ന് കരകയറാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് സാലറി ചാലഞ്ച് പ്രഖ്യാപിച്ചത്.
നിമിഷങ്ങള്‍ക്കകമാണ് സാലറി ചാലഞ്ച് ക്ളിക്കായത്. രാഷ്ട്രീയ പ്രമുഖരും, മറ്റും ചാലഞ്ചിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലും നിറയുന്നതും ഈ ചാലഞ്ച് തന്നെയാണ്. ചുരുക്കത്തില്‍ പുതിയ ആശയത്തിന് സ്വീകാര്യതയേറുകയാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് ഉള്‍പ്പടെ നിരവധി പേരാണ് ഒരുമാസത്തെ ശമ്പളം നല്‍കുന്ന് അറിയിച്ചിട്ടുള്ളത്.