കൊച്ചി: ഡ്രൈവറില്ലാതെ തനിയെ നീങ്ങുന്നത് കണ്ട് കെഎസ്ആര്‍ടിസി ബസ്സില്‍ ഓടിക്കയറി ബ്രേക്ക് ചവിട്ടി നിര്‍ത്തി യാത്രക്കാരുടെ ജീവന് തണലായി യുവതി. നിലമ്പൂര്‍ സ്വദേശി രേഷ്നയാണ് ധൈര്യം കൈവിടാതെ ബസ്സിനെ തളച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് സംഭവം.
റെയില്‍വേ ഉദ്യോഗസ്ഥനായ അരുണിന്റെ ഭാര്യയാണ് രേഷ്ന. തുറവൂരില്‍ ഒരു ബുട്ടീക്ക് നടത്തിവരിയാണ്. രേഷ്നയെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിട്ട് അരുണ്‍ ജോലിസ്ഥലത്തേക്കു പോയത്. ആലപ്പുഴ ബസിലാണ് രേഷ്ന കയറിയത്. മുന്‍സീറ്റിലിരുന്ന രേഷ്നയ്ക്ക് കുറച്ചുകഴിഞ്ഞപ്പോള്‍ ബസ് മുന്നോട്ടു നീങ്ങുന്നതു മനസ്സിലായി. ഇരുപതോളം യാത്രക്കാരും ബസില്‍ ഉണ്ടായിരുന്നു.
also read: ഉച്ചയ്ക്ക് ശേഷം മഴ കനക്കും, ഇന്ന് 11 ജില്ലകളില്‍ മുന്നറിയിപ്പ്
മറ്റു യാത്രക്കാരും സംഭവം കണ്ട് നിലവിളിക്കാന്‍ തുടങ്ങി. ആപത്തു തിരിച്ചറിഞ്ഞതോടെ രേഷ്ന ഡ്രൈവര്‍സീറ്റിലേക്കു വന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. നിര്‍ത്തിയിടുന്ന ഭാഗത്തെ ചരിവിലൂടെ സ്റ്റാര്ട്ടായാണ് ബസ് മുന്നോട്ടു നീങ്ങിയത്. ഇതിനിടെ മറ്റുള്ളവര്‍ ഓടിയെത്തി ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു.
വാഹനം ഓടിക്കാന്‍ അറിയില്ലെങ്കിലും ഭര്‍ത്താവ് അരുണ്‍ ഓടിക്കുന്നതു കണ്ടുള്ള പരിചയമാണ് രേഷ്നയ്ക്കു ധൈര്യമായത്. തുറവൂര്‍ സ്വദേശി അരുണും നിലമ്പൂര്‍ സ്വദേശി രേഷ്നയും അരുണിന്റെ ജോലിസംബന്ധമായി കലൂരിലാണ് താമസം.