തൃശൂർ: പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓടുന്ന കാറിൽനിന്ന് കാമുകിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച് യുവാവ്. കുന്നംകുളത്ത് വെച്ചാണ് സംഭവം. മുനമ്പം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് പരിക്കേറ്റ് ആശുപത്രിയിലായത്.
കാവീട് സ്വദേശിയായ അർഷാദാണ് യുവതിയെ തള്ളിയിട്ടത്. പരുക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അർഷാദ് യുവതിയെ തള്ളിയിട്ടതെന്ന് പോലീസ് പറയുന്നു. ഇയാൾക്കായി തിരച്ചിൽ നടത്തിയ പോലീസ് പിന്നീട് പിടികൂടി. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതിയെന്നാണ് വിവരം.