പാലക്കാട്: ദമ്പതികളെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബാങ്ക് റോഡ് എടാംപറമ്പില്‍ സുകുമാരന്‍ (68), സത്യഭാമ (61) എന്നിവരെയാണു പളനിയിലെ ലോഡ്ജ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിയത്. ഊട്ടിയിലെ കൂനൂരുള്ള സുകുമാരന്റെ സഹോദരിയുടെ മകന്റെ വീട്ടില്ലേക്കു വരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഉച്ചയായിട്ടും അവിടെ എത്തിയില്ല. ഫോണില്‍ വിളിച്ചപ്പോള്‍ പളനിയിലാണെന്നു സുകുമാരന്‍ പറഞ്ഞിരുന്നു.
കൂടാതെ താമസിക്കുന്ന ലോഡ്ജിന്റെ ചിത്രം അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംശയം തോന്നിയ ബന്ധു, മറ്റു ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സത്യഭാമയുടെ സഹോദരങ്ങള്‍ ലോഡ്ജില്‍ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
ലോഡ്ജ് അധികൃതരും അപ്പോഴാണ് വിവരം അറിഞ്ഞത്. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും കടം വീട്ടേണ്ടതിന്റെ വിവരങ്ങളും വ്യക്തമാക്കിയ കുറിപ്പ് കണ്ടെത്തി. പലച്ചരക്ക് കട നടത്തിയിരുന്ന സുകുമാരനും ഭാര്യയും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളുണ്ട്.