തിരുവനന്തപുരം: രാജ്യസഭാ എംപിയും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന് ഡോക്ടറേറ്റ് ലഭിച്ചു. ഡൽഹി ജെഎൻയുവിൽ നിന്ന് ‘ഇന്ത്യൻ അച്ചടി മാധ്യമങ്ങളിൽ ആഗോളീകരണത്തിന്റെ സ്വാധീനം’ എന്ന വിഷയത്തിലാണ് ബ്രിട്ടാസ് ഡോക്ടറേറ്റ് നേടിയത്.
തേപ്പുപെട്ടിയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം, മലപ്പുറം സ്വദേശി പിടിയില്‍
ജെഎൻയുവിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസ് സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽഗവേഷണം പൂർത്തിയാക്കിയെങ്കിലും ഗൈഡ് ഡോ. കിരൺ സക്സേനയുടെ നിര്യാണത്തേത്തുടർന്ന് പ്രബന്ധം സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ശേഷം, ഡോ. വി.ബിജുകുമാറിന്റെ കീഴിൽ പുനരാരംഭിച്ചു. ജൂൺ 14 നാണ് ബ്രിട്ടാസിന് ഡോക്ടറേറ്റ് സമ്മാനിച്ചത്.
കണ്ണൂർ സ്വദേശിയായ ബ്രിട്ടാസ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദവും തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും നേടി. ബിരുദാനന്തര ബിരുദവും നിയമവും ഒന്നാം റാങ്കോടെയാണ് ബ്രിട്ടാസ് നേടിയത്.
ഡൽഹി ദേശാഭിമാനിയിലെ ജോലിയ്ക്കിടെ പഠനം തുടർന്നു. ജെഎൻയുവിൽ നിന്ന് എംഫിൽ നേടുകയും ചെയ്തു. ആകാശവാണിയുടെ ഡൽഹി നിലയത്തിൽ വാർത്താ വായനക്കാരനായി. പിന്നീട്, ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫായി. പിന്നീട് കൈരളി ചാനലിൽ ജോലിക്ക് കയറി. മാനേജിങ്ങ് ഡയറക്ടറും എഡിറ്ററുമായി.