തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ആകെ 2,028 സ്കൂളുകളിലായി 3,61,901 പേര് പരീക്ഷ എഴുതിയതില്‍ 3,02,865 പേര് ഉന്നതവിജയം നേടിയതായി മന്ത്രി പറഞ്ഞു.
വിജയശതമാനം 83.87. കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. 20 ദിവസം കൊണ്ട് ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോണ്‍ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു.
also read : ഉറക്കത്തില്‍ കടന്നുപിടിക്കാന്‍ ശ്രമം, 40കാരനെ കമ്പിവടി കൊണ്ട് അടിച്ചുകൊന്നു, 43കാരി അറസ്റ്റില്‍
ആകെ 4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കി. വിജയശതമാനം: സയന്‍സ് – 86.14%, ഹുമാനിറ്റീസ് – 76.65 %, കൊമേഴ്സ് – 85.69 %. സര്‍ക്കാര്‍ സ്കൂളുകളില്‍ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളില്‍ 86.02 ശതമാനവും അണ് എയ്ഡഡ് സ്കൂളുകളില്‍ 81.12 ശതമാനവുമാണ് വിജയം.
പ്ലസ്ടു ഫലം വിജയശതമാനത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ – 87.79. കുറവ് വയനാട് ജില്ലയില്‍ – 75.07 ശതമാനം. 78 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 136 ആയിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയില്‍.
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 29,711 പേര് പരീക്ഷ എഴുതിയതില്‍ 23,251 പേര് വിജയിച്ചു. വിജയശതമാനം 78.26. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 79.62. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിജയ ശതമാനത്തില്‍ കൊല്ലം ജില്ലയാണ് മുന്നില്‍ – 87.77%.