പാലക്കാട്: പാലക്കാട്ട് നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. 16 വയസുകാരായ ജഗൻ, സായൂജ് എന്നിവരാണ് മുങ്ങി മരിച്ചത്. തൃത്താല പടിഞ്ഞാറങ്ങാടിയിലായിരുന്നു അപകടം നടന്നത്.
സിബിഐ 5 ഒടിടിയില്‍ റിലീസ് ചെയ്തു; സേതുരാമയ്യരെ ഇനി നെറ്റ്ഫ്ലിക്സില്‍ കാണാം
കഴിഞ്ഞ ദിവസം, ഉച്ചകഴിഞ്ഞ് കുട്ടികൾ നീന്തൽ പഠിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഒഴിവു ദിവസമായതിനാൽ നീന്തൽ പരിശീലിക്കുകയായിരുന്നു. ഒരാൾ മുങ്ങിയപ്പോൾ മറ്റെയാൾ രക്ഷിക്കാൻ വേണ്ടി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.
തുടർന്ന് രണ്ട് പേരും പുഴയിൽ മുങ്ങുകയായിരുന്നു. നാട്ടുകാരെത്തി വിദ്യാർത്ഥികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.