കൊല്ലം: പത്തനാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി സംഭവത്തിൽ പെൺകുട്ടിയുടെ കാമുകൻ അറസ്റ്റിൽ. മാങ്കോട് സ്വദേശി പ്രണവ് ആണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നു.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷമാണ് പ്രണവ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പല തവണ പ്രണവ് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. വയറ് വേദന ഉണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറ് മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. പിന്നാലെ മാതാപിതാക്കൾ പത്തനാപുരം പൊലീസിൽ പരാതി നൽകിയത്. സംഭവം പുറത്തായതിന് പിന്നാലെ പ്രണവ് ഒളിവിൽ പോയിരുന്നു. പ്രതി തിരുവനന്തപുരം ഭാഗത്തുണ്ടെന്ന് പിന്നീട് പൊലീസിന് വിവരം ലഭിച്ചു.
രാത്രിയാണ് കോവളത്തെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രണവിനെ പൊലീസ് പിടികൂടിയത്. പൊലീസ് പ്രണവിനെ ചോദ്യം ചെയ്തു. വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായി പ്രണവ് മൊഴി നൽകി.