വയനാട്: വാഹനാപകടത്തില്‍ മരിച്ച സുനിലിന്റെ വേര്‍പാട് നാടിനാകെ നൊമ്പരമായി. പേരാവൂരിലുള്ള ഭാര്യയെയും കുട്ടികളെയും കണ്ടു ബൈക്കില്‍ സ്വന്തം വീട്ടിലേക്കു തിരിച്ചു വരുംവഴിയാണ് കാറിടിച്ച് കരിമംകുന്ന് കരിമ്പനക്കല്‍ കെ.സി. സുനില്‍ മരിച്ചത്.
ആര്യന്നൂര്‍ ശിവക്ഷേത്രം മുന്‍ ബോര്‍ഡ് ചെയര്‍മാനും ഇപ്പോഴത്തെ ട്രസ്റ്റി അംഗങ്ങളില്‍ ഒരാളും എല്ലാവര്ക്കും സഹായിയുമായിരുന്നു സുനില്‍. അപകടം നടന്ന കൈതക്കല്‍ റോഡില്‍ നിന്നു 80 മീറ്റര്‍ ദൂരം കഴിഞ്ഞാല്‍ കരിമംകുന്നിലേക്കു തിരിയുന്ന വഴിയായി. ഇവിടേക്കു തിരിയും മുന്‍പേയാണു മരണം കാറിന്റെ രൂപത്തിലെത്തിയത്.
also read: അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊന്നു, 16 പവന് സ്വര്‍ണം കവര്‍ന്നു, നടുക്കുന്ന സംഭവം
കൊണ്ടോട്ടിയില്‍ നിന്നു നാലാം മൈലിലേക്കു പോകുന്ന കാര്‍ ആദ്യം ഇടിച്ചു വീഴ്ത്തിയതു സുനില്‍ സഞ്ചരിച്ച ബൈക്കിനെയാണ്. തുടര്‍ന്ന് ഒരു ബൈക്കിലും സ്കൂട്ടറിലും ഇടിച്ച കാര്‍ ഒരു വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഇതിനിടെ കാറിന്റെ വരവു കണ്ട് ബൈക്ക് റോഡിലിട്ടു ചാടി മാറിയവരും ഉണ്ട്.