മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചു. ബഹറൈനില്‍ നിന്നെത്തിയ ബാലുശേരി സ്വദേശി അബ്ദുസ്സലാമാണ് പിടിയിലായത്. വിമാനത്താവളത്തിനു പുറത്തുവച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.
മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവച്ചും മൂന്നു സ്വര്‍ണ്ണ ഉരുളകള്‍ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് ഇയാള്‍ കടത്തിയത്.
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ഇയാള്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. രണ്ട് മാസത്തിനിടെ 14 കോടിയുടെ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്.