തിരുവനന്തപുരം : കേരളത്തില്‍ അതിശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നതാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം.
ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
also read: വാഗമണ്‍ ഓഫ് റോഡ് റേസ്; ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
എറണാകുളത്തും തൃശൂരും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കനത്ത മഴയില്‍ സംസ്ഥാനത്ത് ഒട്ടാകെ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ജലനിരപ്പുയര്‍ന്നതിനാല്‍ പെരിങ്ങല്‍കുത്ത് ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിരിക്കുകയാണിപ്പോള്‍.