ദമാം: രണ്ട് വര്‍ഷത്തിന് ശേഷം അവധി ലഭിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്ന മലയാളി യുവാവിനെ സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിയായ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷ് (25) ആണ് മരിച്ചത്.
താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഇയാള്‍ രണ്ടു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. ഒടുവില്‍ അവധി ലഭിച്ച് നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് ആത്മഹത്യ.
പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നാല് ദിവസംമുന്പ് നാട്ടിലെ ഒരു ബന്ധുവിനെ വിളിച്ച് ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണവാര്‍ത്ത തേടിയെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)