കൊച്ചി: നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാകേസ് രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴ സ്വദേശിയാണ് താരത്തിനെതിരെ പരാതി നൽകിയത്. 43 ലക്ഷം രൂപ നടൻ തട്ടിയെടുത്തുവെന്നാണ് നൽകിയിരിക്കുന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ധർമ്മജനെതിരെ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തത്.
കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത ആയിരം മടങ്ങ് അധികം; പഠനം പറയുന്നത് ഇങ്ങനെ
ധർമജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം നൽകിയെന്നും അതിന്റെ പേരിൽ ഗഡുക്കളായി പണം വാങ്ങിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. എന്നാൽ വാക്ക് നൽകിയത് പ്രകാരം ധർമജൻ മത്സ്യം എത്തിച്ചില്ലെന്നും ഒടുവിൽ കബളിക്കപ്പെട്ടതായി മനസ്സിലായെന്നും ഇയാൾ പരാതിയിൽ പറയുന്നു.