തെങ്ങുവീണ് ഉറങ്ങിക്കിടന്ന പഞ്ചായത്ത് പ്രസിഡന്റിന് പരിക്ക്. ആനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മന്നൂര്‍ക്കോണം കുന്നത്തുമല എസ് ഷീല(45)യ്ക്കാണ് പരുക്കേറ്റത്. സമീപത്തെ പുരയിടത്തില്‍ നിന്ന തെങ്ങാണ് ഷീലയുടെ വീടിന് മുകളിലേക്ക് ഒടിഞ്ഞ് വീണത്.
ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ഷീലയുടെ തലയ്ക്ക് പരുക്കേറ്റു. വീടിന് മുകളിലൂടെ തെങ്ങ് ഒടിഞ്ഞ് വീണ് മുറിഞ്ഞ് ഒരുഭാഗം മേല്‍ക്കൂരയുടെ ഷീറ്റ് പൊട്ടി ഷീല കിടന്ന കട്ടിലിലേക്ക് വീഴുകയായിരുന്നു. തലയില്‍ മുറിവേറ്റ ഷീലയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയില്‍ 9 തുന്നല്‍ ഉണ്ട്. വീടിന്റെ മുന്‍വശത്ത് കിടന്നുറങ്ങുക ആയിരുന്ന ഭര്‍ത്താവ് സദാശിവന് പരുക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു. വീടിന് സമീപമുള്ള പുരയിടത്തിലെ തെങ്ങാണ് വീടിന് മുകളിലൂടെ വീണത്. അപകടകരമായ നിലയില്‍ നില്ക്കുന്ന ഈ തെങ്ങ് മുറിച്ച് മാറ്റാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഉടമ കൂട്ടാക്കിയില്ലെന്ന് സദാശിവന് അറിയിച്ചു.