തൃശൂർ: രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പറപ്പൂർ മുള്ളൂർ ഐനിക്കാട് പാടത്ത് ആണ് സംഭവം. ഐനിക്കാട് പൂരത്തിന് വന്ന മലപ്പുറം വട്ടംകുളം സ്വദേശി ഷാഹുൽ (16), പൊറത്തൂര്‍ സ്വദേശി ശ്രീഹരി (12) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി. ഷാഹുൽ പ്ലസ് ടു വിദ്യാർഥിയും ശ്രീഹരി ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്.