തിരുവനന്തപുരം; കഴിഞ്ഞ വർഷം കേരളത്തിൽ ഹിന്ദുക്കളേക്കാൾ മുസ്ലീം കുട്ടികൾ ഉണ്ടായെന്ന പരാമർശവുമായി രാഹുൽ ഈശ്വർ. ഹിന്ദുക്കളുടെ ഫേർട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തിൽ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച് പിടിക്കാനാണ് ശ്രമിക്കേണ്ടതെന്നും രാഹുൽ ഈശ്വർ മീഡിയ വൺ ചാനലിൽ നടന്ന ‘വിദ്വേഷത്തിന് പൂട്ടിടാൻ വഴിയെന്ത്’ എന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ടു പറഞ്ഞു.
‘ക്രിസ്റ്റ്യൻ ഫേർട്ടിലിറ്റി റേറ്റ് 1.6 ആണ്. എന്നാൽ മുസ്ലീം ഫേർട്ടിലിറ്റി റേറ്റ് 2.6 ആണ്. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ കുട്ടികളിൽ ഹിന്ദുക്കളേക്കാൾ കൂടുതൽ മുസ്ലിം കുട്ടികളുണ്ടായി .ഹിന്ദുക്കളുടെ ഇടയിൽ കുറച്ച് കാലങ്ങളായി ഉള്ള തെറ്റായ ധാരണ കുറച്ച് കാലം കഴിഞ്ഞാൽ നമ്മൾ ഇല്ലാതായി പോകും എന്നതാണ്. ഹിന്ദുക്കളുടെ ഫെർട്ടിലിറ്റി റേറ്റ് 2.1 ആകണം’.
‘ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്യാനിയായലും ഫേർട്ടിലിറ്റി റേറ്റ് 2.1 ആകണമെന്നതാണ് കണക്ക്. ഇപ്പോൾ ഹിന്ദുക്കളുടെ ഫേർട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തിൽ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച് പിടിക്കാനാണ് നമ്മൾ നോക്കേണ്ടത്. മുസ്ലീം സഹോദരങ്ങൾ നേരത്തേയാണ് വിവാഹം കഴിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും 25 ലും 26 ലുമൊക്കെയാണ് വിവാഹം കഴിക്കുന്നത്. അത് മുസ്ലീങ്ങളുടെ മെച്ചമാണ്. നമ്മുക്ക് ഇതൊന്നും പറഞ്ഞ് തരാൻ ആളില്ല’. രാഹുൽ ഈശ്വർ പറഞ്ഞു.