കോഴിക്കോട്: കോഴിയെ ജീവനോടെ തൊലിയുരിച്ച് വെട്ടിനുറുക്കി കഷണങ്ങളാക്കിയകോഴിക്കടക്കാരന് അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലാണ് നടുക്കുന്ന സംഭവം. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന് അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത്.
ഇയാള്‍ ജീവനുളള കോഴിയുടെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് അറവുകാരനെതിരെ പൊലിസ് നടപടി. ഇറച്ചി വാങ്ങാന്‍ കടയിലെത്തിയ യുവാവാണ് ക്രൂര രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടിട്ടും കാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് ക്രൂരത ചെയ്യുന്ന മനുവിനെയാണ് വിഡിയോയില്‍ കാണാനാവുക. അറവുശാലകളില്‍ സാധാരണ തല അറുത്ത് ജീവന് പോയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്.
എന്നാല്‍ തൊലിയുരിച്ച് കാലും ചിറകും അറുത്ത് മാറ്റിയ ശേഷം ഒടുവിലാണ് കഴുത്ത് അറുത്ത് മാറ്റിയത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ആരോപണങ്ങള്‍ ഉയരാന്‍ ഇടയായിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കടക്കാരനെതിരെ നടപടി സ്വീകരിച്ചത്.