കഴക്കൂട്ടം: പിഞ്ചുകുഞ്ഞിന് കൊടുക്കാൻ അങ്കണവാടിയിൽ നിന്നും ലഭിച്ച അമൃതം ന്യൂട്രി മിക്സ് പൊടിയിൽ പല്ലിയെ കണ്ടെത്തി. ചത്തുണങ്ങിയ പല്ലിയാണ് പൊടിയിൽ കണ്ടെത്തിയത്. ഞാണ്ടൂർക്കോണത്ത് നഗരസഭയുടെ കീഴിലുള്ള ആളിയിൽ തറട്ടയിലുള്ള അങ്കണവാടിയിൽ നിന്നും ലഭിച്ച പോഷകാഹാര പാക്കറ്റിലാണ് പല്ലിയെ കണ്ടെത്തിയത്.
ആളിതറട്ടയിൽ അവിട്ടത്തിൽ അമിതാ കൃഷ്ണന്റെ 9 മാസം പ്രായമായ ആഗ്നേയ ഗിരീഷിനു കഴിഞ്ഞ മാസം അങ്കണവാടിയിൽ നിന്നും നൽകിയ അമൃതം ന്യൂട്രീ മിക്സ് പൊടിയുടെ പാക്കറ്റ് ഇന്നലെ രാവിലെയാണ് തുറന്നത്. ഉടനെ അങ്കണവാടി ജീവനക്കാരെ വിവരം അറിയിച്ചു. നഗരസഭയിൽ നിന്നും ആരോഗ്യപ്രവർത്തകരും ഉദ്യോഗസ്ഥരും എത്തി പാക്കറ്റ് പരിശോധിച്ച് സാംപിൾ എടുക്കുകയും ചെയ്തു.