ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണുരാജും ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറും മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് എം.ഡി.യുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. വിവാഹക്കാര്യം ഇരുവരും രണ്ടു ദിവസം മുമ്പാണ് അറിയിച്ചത്.
ചോറ്റാനിക്കരയിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എം.ബി.ബി.എസ്. നേടി ഡോക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് സിവില്‍ സര്‍വീസിലെത്തിയത്.
also read: വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍
എംഡി ബിരുദധാരിയാണ് എറണാകുളം സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമന്. ഇരുവരും അടുത്തടുത്ത വര്‍ഷങ്ങളില്‍ രണ്ടാം റാങ്കോടെയാണ് ഐഎഎസിലെത്തിയത്. ശ്രീറാം വെങ്കിട്ടരാമന് 2013-ലും രേണുരാജ് 2014–ലും. രേണുരാജിന്റെ രണ്ടാം വിവാഹമാണിത്.