കുഞ്ഞുങ്ങളെ എങ്ങനെയാണ് വളര്‍ത്തേണ്ടത് എന്ന് വ്യക്തമാക്കിത്തരുന്ന ആന്‍സി വിഷ്ണു എന്ന അമ്മ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണം എന്ന രീതിയോട് തനിക്ക് യോജിക്കാന്‍ പറ്റില്ലെന്ന് ആന്‍സി പറയുന്നു.
കുഞ്ഞുങ്ങളെ പേടിപ്പിച്ചും തല്ലിയും വളര്‍ത്തിയാല്‍ ഉണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ചും ആന്‍സി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ്ഞ് പേടിപ്പിച്ചോ, കണ്ണില്‍ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്.നമ്മുടെ നാട്ടുപുറങ്ങളില്‍ കണ്ട് വരുന്ന ഒരു രീതിയുണ്ട് കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണം എന്ന രീതി, എന്തിനെയെങ്കിലും പറഞ്ഞ് പേടിപ്പിച്ച്, തല്ലിയോ വടി കാണിച്ചോ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനോട് പൊതുവെ യോജിക്കാന്‍ കഴിയില്ലെന്നും ആന്‍സി കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം…
തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ്ഞ് പേടിപ്പിച്ചോ, കണ്ണില്‍ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്.
നമ്മുടെ നാട്ടുപുറങ്ങളില്‍ കണ്ട് വരുന്ന ഒരു രീതിയുണ്ട് കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണം എന്ന രീതി,
എന്തിനെയെങ്കിലും പറഞ്ഞ് പേടിപ്പിച്ച്, തല്ലിയോ വടി കാണിച്ചോ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനോട് എനിക്ക് പൊതുവെ യോജിക്കാന്‍ കഴിയില്ല,
അങ്ങനെ പേടിപ്പിച്ച് കുഞ്ഞുങ്ങളില്‍ അനുസരണ ശീലം വളര്‍ത്താം എന്നൊരു ധാരണയും തെറ്റാണ്,
വീട്ടില്‍ തനുവിനെ ഞാന്‍ ഉള്‍പ്പെടെ അച്ഛനും അമ്മയും എല്ലാവരും എന്തെങ്കിലും ഒന്ന് പറഞ് പേടിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുകയോ, ഉറക്കുകയോ, അനുസരിപ്പിക്കുകയോ ചെയ്യുമായിരുന്നു,
പിന്നീട് അവന്റെ രീതികള്‍ മാറി തുടങ്ങി, എല്ലാത്തിനോടും വല്ലാത്തൊരു പേടി കാണിച്ച് തുടങ്ങി, ആള്‍ക്കൂട്ടങ്ങളെ കാണുന്നതും, വീട് അല്ലാതെ മറ്റൊരിടത്ത് പോകുന്നതും, അവനില്‍ വല്ലാത്ത ഭയവും കരച്ചിലും ഉണ്ടാക്കി.
പരിചയമില്ലാത്ത ഒരാളെ കാണുവാന്‍ ഇടയായാലോ ആരെങ്കിലും അതിഥികള്‍ വീട്ടില്‍ വന്നാലോ തനു കരഞ്ഞ് തളരുമായിരുന്നു,